ഹരിദാസൻ
Posted On
date_range Updated On
date_range പോക്സോ കേസിൽ 40കാരൻ അറസ്റ്റിൽ
പരപ്പനങ്ങാടി: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ ഉപദ്രവിച്ച കേസിൽ ചിറമംഗലം സ്വദേശി എ. ഹരിദാസനെ (40) പരപ്പനങ്ങാടി പൊലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തു.
പെൺകുട്ടിയെ സുഹൃത്ത് വഴി പരിചയപ്പെട്ട പ്രതി കഴിഞ്ഞ രണ്ട് വർഷമായി ഫോണിലൂടെ ബന്ധം പുലർത്തി വരുകയായിരുന്നു. പ്രതിയെ പെൺകുട്ടിയുമായി പരിചയപ്പെടാൻ കാരണക്കാരിയായ യുവതിയെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു. പരപ്പനങ്ങാടി അസി. എസ്.ഐ. ബാബുരാജ്, എ. എസ്.ഐ ജയദേവൻ, സി.പി.ഒമാരായ ബിജേഷ്, അനിൽ, രഞ്ജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.