മുക്കുപണ്ടം പണയംവെച്ച് രണ്ടേകാൽ ലക്ഷം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

പാണ്ടിക്കാട്: സഹകരണ ബാങ്കുകളിൽ മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. ചെമ്പ്രശ്ശേരി കാളമ്പാറ സ്വദേശി നടുത്തൊടിക പറമ്പിൽ അരുണിനെയാണ് (27) പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ജനുവരി 25ന് ചെമ്പ്രശ്ശേരി സർവിസ് സഹകരണ ബാങ്കിൽ 38 ഗ്രാമിന്‍റെ മുക്ക് പണ്ടം സ്വർണമാണെന്ന് പറഞ്ഞ് പണയം വെച്ച് 1,25,000 രൂപയും ജൂൺ 28, 29 തീയതികളിൽ 42 ഗ്രാം പണയപ്പെടുത്തി ഒരുലക്ഷം രൂപയുമാണ് അരുൺ തട്ടിയെടുത്തത്.

ബാങ്ക് ജീവനക്കാർ ആഭരണം പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞ്. ജീവനക്കാരുടെ പരാതിയെ തുടർന്നാണ് ഇയാളെ പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുമായി ബന്ധപ്പെട്ട് കൂടുതൽ ബാങ്കുകളിൽ പൊലീസ് അന്വേഷിച്ചുവരുകയാണ്.

പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സ്റ്റേഷൻ ഹൗസ് ഓഫിസർ കെ. റഫീഖ്, എസ്.ഐമാരായ എ. അബ്ദുൽ സലാം, കെ. സുനീഷ്, എസ്.സി.പി.ഒമാരായ ശൈലേഷ് ജോൺ, ഗോപാലകൃഷ്ണൻ, സി.പി.ഒ കെ. ഫെബിന എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Tags:    
News Summary - fake gold Fraud: Youth arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.