മാ​റ​ഞ്ചേ​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ സ​മാ​ഹ​രി​ച്ച തു​ക ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ്​ പ്ര​സി​ഡ​ന്‍റ്​ ഇ​സ്മാ​യി​ൽ മൂ​ത്തേ​ട​ത്തി​ന് കൈ​മാ​റു​ന്നു

മാറഞ്ചേരി സ്കൂളിന് ഓണക്കോടിയായി ജില്ല പഞ്ചായത്തിന്‍റെ ഒരു കോടി

മാറഞ്ചേരി: സ്ഥലപരിമിതികളാൽ പ്രയാസപ്പെടുന്ന മാറഞ്ചേരി ഗവ. ഹയർസെക്കൻഡറി സ്കൂളിന് സ്ഥലമേറ്റെടുക്കാൻ ഓണസമ്മാനമായി ജില്ല പഞ്ചായത്തിന്‍റെ ഒരുകോടി രൂപ. പൂർവാധ്യാപക -വിദ്യാർഥി സംഗമത്തോടനുബന്ധിച്ച് സ്കൂൾ സന്ദർശിച്ച ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഇസ്മായിൽ മൂത്തേടമാണ് വാർത്തസമ്മേളനത്തിൽ തുക പ്രഖ്യാപിച്ചത്.

പ്രീപ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള നാലായിരത്തോളം വിദ്യാർഥികളും നൂറ്റമ്പതോളം അധ്യാപകരും ജീവനക്കാരുമാണ് സ്ഥലപരിമിതിയിൽ പ്രയാസത്തോടെ കഴിയുന്നത്. ഇതു സംബന്ധിച്ച് മാധ്യമം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

നാട്ടുകാരുടെ നേതൃത്വത്തിൽ വികസനസമിതി രൂപവത്കരിക്കുകയും പൊതുജനങ്ങളിൽനിന്ന് സംഭാവന സമാഹരിച്ച് സ്കൂളിനോട് ചേർന്നുള്ള ഒരേക്കറിലധികം വരുന്ന സ്ഥലം 40 ലക്ഷം രൂപ അഡ്വാൻസ് നൽകി കരാർ ഉറപ്പിക്കുകയും ചെയ്തിരുന്നു. പദ്ധതിയിലേക്ക് പി. നന്ദകുമാർ എം.എൽ.എ നേരത്തേ ഒരു കോടി രൂപ പ്രഖ്യാപിച്ചിരുന്നു.

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഇ. സിന്ധു, ജില്ല പഞ്ചായത്ത് അംഗങ്ങളായ എ.കെ. സുബൈർ, വി.കെ.എം ഷാഫി, വികസന സമിതി ചെയർമാൻ വി. ഇസ്മയിൽ, സഹപാഠി ചെയർമാൻ എ. അബ്ദുൽ ലത്തീഫ്, സെക്രട്ടറി ടി. ജമാലുദ്ദീൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷിജിൽ മുക്കാല, അഡ്വ. കെ.എ. ബക്കർ, എം.ടി.എ പ്രസിഡന്‍റ് ഖദീജ മൂത്തേടത്ത്, പ്രോജക്ട് കോഓഡിനേറ്റർ സി.വി. ഇബ്രാഹിം, നവാസ് വട്ടത്തൂർ, പി.ടി.എ പ്രസിഡന്‍റ് അബ്ദുറഹിമാൻ പോക്കർ, പ്രിൻസിപ്പൽ സി.എം. രമാദേവി, ഹെഡ്മിസ്ട്രസ് എ.കെ. സരസ്വതി, വികസന സമിതി അംഗങ്ങളായ യൂസുഫ് മാസ്റ്റർ, ഐ.പി. അബ്ദുല്ല, റഷീദ് കാഞ്ഞിരമുക്ക്, രാഘവൻ കാക്കോള്ളി, കെ.ടി. അബ്ദുൽ ഗനി, അബ്ദുൽ വഹാബ്, ടി.കെ. ഗഫൂർ, പി.ടി.എ അംഗങ്ങളായ പ്രസാദ് ചക്കാലക്കൽ, അജിത്, പ്രേമൻ, അധ്യാപകരായ മനോജ്, അജിത ടീച്ചർ, ഫിറോസ്, മുബാറക്, സരിത, അലുമ്നി പ്രതിനിധികളായ ജമാൽ പനമ്പാട്, നസീർ മാസ്റ്റർ, മുഹമ്മദലി കാങ്ങിലയിൽ എന്നിവർ സംബന്ധിച്ചു. പൂർവാധ്യാപക -വിദ്യാർഥി സംഗമം ഞായറാഴ്ച നടക്കും.

ആർഭാടമൊഴിവാക്കി സ്കൂൾ വികസനത്തിന് തുക നൽകി വിദ്യാർഥികൾ

മാറഞ്ചേരി: മാറഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സ്ഥലമേറ്റെടുക്കാൻ ഓണാഘോഷത്തിലെ ആർഭാടമൊഴിവാക്കി 25,000 രൂപ സമാഹരിച്ച് ഹയർ സെക്കൻഡറി വിദ്യാർഥികളുടെ മാതൃക.

14 ഡിവിഷനുകളുള്ള ഹയർ സെക്കൻഡറിയിലെ ഓരോ ബാച്ചും പൂക്കളമിടാൻ ശരാശരി 3000 രൂപ വീതമാണ് മുൻവർഷങ്ങളിൽ ചെലവഴിക്കാറുള്ളത്. ഇതിന് പകരം എല്ലാ ക്ലാസുകാരും ചേർന്ന് സ്കൂൾ അങ്കണത്തിൽ ഒറ്റപ്പൂക്കളമൊരുക്കി ബാക്കി സംഖ്യ സ്ഥലമേറ്റെടുക്കുന്നതിലേക്ക് നൽകുകയായിരുന്നു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഇസ്മായിൽ മൂത്തേടത്തിന് വിദ്യാർഥിപ്രതിനിധികൾ തുക കൈമാറി.

Tags:    
News Summary - One crore from district panchayat as Onakodi for Marancheri school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.