ശിൽപശാല

കാളികാവ്: 'എന്‍റെ സംരംഭം നാടിന്‍റെ അഭിമാനം' സംസ്ഥാന കാമ്പയിനിന്‍റെ ഭാഗമായി സംരംഭകവർഷം 2022-23 കാളികാവ് പഞ്ചായത്തുതല സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ടി.കെ. ഗോപി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ വി. ഇമ്പിച്ചി ബീവി അധ്യക്ഷത വഹിച്ചു. ജില്ല വ്യവസായ കേന്ദ്രം അസി. ഓഫിസർ പി. ഉണ്ണികൃഷ്ണൻ, ബ്രിജേഷ് എറക്കൽ, കെ. വിജയൻ എന്നിവർ ക്ലാസെടുത്തു. അസി. സെക്രട്ടറി കെ. അബ്ദുൽ ശുക്കൂർ, ഗ്രാമപഞ്ചായത്ത്​ സ്ഥിരംസമിതി ചെയർപേഴ്സൻ രമാ രാജൻ, അംഗങ്ങളായ എ.പി. അബ്ദുട്ടി, കെ. സുബൈദ, സി.സി.എസ് അംഗം സീതാലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.