മാ​ധ്യ​മം ഹെ​ൽ​ത്ത് കെ​യ​റി​ലേ​ക്ക് വേ​രും​പു​ലാ​ക്ക​ൽ എ​ൻ.​സി.​ടി ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ സ​മാ​ഹ​രി​ച്ച തു​ക​യു​ടെ ചെ​ക്ക് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എ.​പി. ശം​സു​ദ്ദീ​ൻ, എ​ൻ.​സി.​ടി ട്ര​സ്റ്റ് വൈ​സ് ചെ​യ​ർ​മാ​ൻ എ. ​സി​ദ്ദീ​ഖ് ഹ​സ്സ​ൻ മൗ​ല​വി എ​ന്നി​വ​രി​ൽ​നി​ന്ന് മാധ്യമം ഹെൽത്ത് കെയറിലേക്ക് വേരുംപുലാക്കൽ എൻ.സി.ടി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ വിദ്യാർഥികൾ സമാഹരിച്ച തുകയുടെ ചെക്ക് സ്കൂൾ പ്രിൻസിപ്പൽ എ.പി. ശംസുദ്ദീൻ, എൻ.സി.ടി ട്രസ്റ്റ് വൈസ് ചെയർമാൻ എ. സിദ്ദീഖ് ഹസ്സൻ മൗലവി എന്നിവരിൽനിന്ന് മാധ്യമം സർക്കുലേഷൻ മാനേജർ എം. മുഹമ്മദ്‌ ഹാരിസ് ഏറ്റുവാങ്ങുന്നു


നിർധന രോഗികൾക്ക് സാന്ത്വനവുമായി എൻ.സി.ടി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ വിദ്യാർഥികൾ

മങ്കട: സമൂഹത്തിൽ മാരക രോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്ക് സാന്ത്വനമേകാൻ 'മാധ്യമം' തുടക്കം കുറിച്ച ഹെൽത്ത്‌ കെയർ പദ്ധതിയിലേക്ക് വേരുംപുലാക്കൽ എൻ.സി.ടി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ വിദ്യാർഥികൾ ശേഖരിച്ച തുക കൈമാറി. 1,25,000 രൂപയാണ് സമാഹരിച്ചത്. പ്രിൻസിപ്പൽ എ.പി. ശംസുദ്ദീൻ, എൻ.സി.ടി ട്രസ്റ്റ്‌ വൈസ് ചെയർമാൻ എ. സിദ്ദീഖ് ഹസൻ മൗലവി എന്നിവരിൽനിന്ന് മാധ്യമം സർക്കുലേഷൻ മാനേജർ എം. മുഹമ്മദ്‌ ഹാരിസ് ചെക്ക് ഏറ്റുവാങ്ങി.

സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ വി. അബ്ദു, പി.ടി.എ പ്രസിഡന്‍റ് എം.വി. നൗഫൽ, സ്റ്റാഫ്‌ സെക്രട്ടറി പി.പി. ഹബീബ് റഹ്‌മാൻ, ഹെൽത്ത്‌ കെയർ എക്സിക്യൂട്ടിവ് എം. അബ്ദുല്ല എന്നിവർ സംബന്ധിച്ചു. കൂടുതൽ തുക സമാഹരിച്ച വിദ്യാർഥികളായ പി.എ. ആബിദ്, ഫാത്തിമ ബയാൻ, മദീഹ കപ്രക്കാടൻ, ക്ലാസ് മെൻറർമാരായ എൽ.കെ.സി. ഹാജറ, എം. സുമയ്യ, പി. നിയാസ് എന്നിവർക്ക് ഉപഹാരം നൽകി. സ്കൂൾ ഹെൽത്ത്‌ കെയർ കോഓഡിനേറ്റർ എൽ.കെ.സി. ഹാജറ സ്വാഗതവും അസി. കോഓഡിനേറ്റർ എം. സുമയ്യ നന്ദിയും പറഞ്ഞു.

Tags:    
News Summary - NCT English Medium High School students with consolation for needy patients

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.