വിഷ്ണു
Posted On
date_range Updated On
date_range വിദേശ മദ്യവുമായി യുവാവ് പിടിയിൽ
കൊളത്തൂർ: അനുവദനീയമായ അളവിൽ കൂടുതൽ ഇന്ത്യൻ നിർമിത വിദേശമദ്യം കൈവശം വെച്ചതിന് യുവാവ് പൊലീസ് പിടിയിൽ. പുഴക്കാട്ടിരി പഞ്ചായത്തിൽ മണ്ണും കുളം കോട്ടുവാട് സ്വദേശി പാലത്തിങ്കൽ വിഷ്ണു (23) വിനെയാണ് പിടികൂടിയത്.
മാലാപറമ്പ് പാലച്ചോട് പാലൂർ കോട്ടറോഡിൽ ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ബൈക്കിൽ പോകവെയാണ് മദ്യവുമായി വിഷ്ണു പിടിയിലായത്. പെരിന്തൽമണ്ണ പൊലീസ് ഇൻസ്പെക്ടർ പ്രതീഷ് കുമാർ, കൊളത്തൂർ എസ്.ഐ. ബാബുരാജ്, എ.എസ്.ഐ. ബൈജു കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.