Posted On
date_range Updated On
date_range അശ്ലീല പ്രദർശനം; യുവാവ് അറസ്റ്റിൽ
കൊളത്തൂർ: വിദ്യാർഥിനികൾക്ക് നേരെ അശ്ലീല പ്രദർശനം നടത്തിയെന്ന പരാതിയിൽ യുവാവിനെ കൊളത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. വെങ്ങാട് തോട്ടത്തൊടി ഫൈസലാണ് (31) പിടിയിലായത്. തിങ്കളാഴ്ച ഉച്ചക്ക് നാല് വിദ്യാർഥിനികൾ കോളജിലേക്ക് പരീക്ഷക്കായി നടന്നുപോകുമ്പോൾ വിജനമായസ്ഥലത്ത് ഇരുചക്രവാഹനത്തിലിരുന്ന് സ്വകാര്യഭാഗങ്ങൾ കാണിച്ചുവെന്നാണ് പരാതി. പ്രിൻസിപ്പലിന് ലഭിച്ച പരാതി പൊലീസിന് കൈമാറുകയായിരുന്നു.
പൊലീസ് വിദ്യാർഥിനികളുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്. പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയ പ്രതിയെ കുട്ടികൾ തിരിച്ചറിഞ്ഞു.
ഇയാൾ ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.