കുനിയിൽ അൻവാറുൽ ഇസ്ലാം അറബിക് കോളജ് പ്രിൻസിപ്പൽ ശാക്കിർ ബാബു ഒളിമ്പ്യൻ ഇർഫാന് ഉപഹാരം നൽകുന്നു
Posted On
date_range Updated On
date_range ഒളിമ്പ്യൻ ഇർഫാനെ ആദരിച്ചു
കീഴുപറമ്പ്: ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് 20 മീറ്റർ നടത്ത മത്സരത്തിൽ പങ്കെടുത്ത ഒളിമ്പ്യൻ കെ.ടി. ഇർഫാനെ കുനിയിൽ അൻവാറുൽ ഇസ്ലാം അറബിക് കോളജ് സ്റ്റാഫ് കൗൺസിൽ നേതൃത്വത്തിൽ ആദരിച്ചു. കഴിഞ്ഞദിവസമാണ് ഇർഫാൻ ഒളിമ്പിക്സ് മത്സരത്തിനുശേഷം ജന്മനാടായ കീഴുപറമ്പിൽ എത്തിയത്.
പ്രിൻസിപ്പൽ ശാക്കിർ ബാബു കുനിയിൽ ഇർഫാെൻറ വീട്ടിലെത്തി ഉപഹാരം നൽകി.
കോളജ് പ്രസിഡൻറ് പ്രഫ. കെ.എ. നാസർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ അഷ്റഫ് , ലൈബ്രറിയൻ പി.പി. അബ്ദുൽ അസീസ്, ലൈബ്രറി അസി. കെ.ഇ. ജലാലുദ്ദീൻ, കെ.എ.സി.എം.എസ് എ ജില്ല കൗൺസിലർ കെ.ടി. ജാഫർ അൻവാരി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.