Posted On
date_range Updated On
date_range കരനെൽകൃഷി: നൂറുമേനി വിളവുമായി മുള്ള്യാകുർശ്ശി പാടശേഖര സമിതി
കീഴാറ്റൂർ: കരനെൽകൃഷിയിൽ നൂറുമേനി വിളവുമായി മുള്ള്യാകുർശ്ശി പാടശേഖര സമിതി. 'പഴമയിലേക്ക് മണ്ണിനും മനുഷ്യനും വേണ്ടി' പദ്ധതിയുടെ ഭാഗമായി പാടശേഖര സമിതി നേതൃത്വത്തിൽ പത്ത് ഏക്കറിൽ ഇറക്കിയ കരനെൽകൃഷിയാണ് വിളവെടുത്തത്. പാടശേഖര സമിതി അധ്യക്ഷൻ കൂരിയാട്ട് വട്ടാംപറമ്പിൽ അലിയുടെ കൃഷിയിടത്തിൽ നടന്ന കൊയ്ത്തുത്സവം പി. അബ്ദുൽ ഹമീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.ടി. ഖദീജ അധ്യക്ഷത വഹിച്ചു.
അംഗങ്ങളായ ഉസ്മാൻ കൊമ്പൻ, മുനീറ ഉമ്മർ, കർഷകരായ കെ.വി. മുഹമ്മദലി, എം.ടി. മുഹമ്മദലി, എൻ.കെ. ഖാദർ, കെ. കൃഷ്ണൻ, അല്ലൂർ മുഹമ്മദലി, ബാബു തെക്കൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.