കീഴാറ്റൂര്‍ അരീച്ചോലയില്‍ പാറമടയിലെ വെള്ളക്കെട്ടില്‍ വീണ കാര്‍ പുറത്തെടുക്കുന്നു

നിയന്ത്രണംവിട്ട ഓഡി കാര്‍ പാറമടയിലെ വെള്ളക്കെട്ടിലേക്ക് ​മറിഞ്ഞു

കീഴാറ്റൂർ: നിയന്ത്രണംവിട്ട ആഡംബര കാര്‍ വന്‍ താഴ്ചയുള്ള പാറമടയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു. കീഴാറ്റൂര്‍ അരീച്ചോലയില്‍ വ്യാഴാഴ്​ച വൈകീട്ട്​ ആറോ ടെയാണ്​ സംഭവം.

അരീച്ചോല^ചോലക്കല്‍ പാതയോരത്തെ പാറമടയിലേക്കാണ് ഓഡി കാര്‍ മറിഞ്ഞത്. കൊണ്ടോട്ടി സ്വദേശികളായ രണ്ടുപേരാണ്​ കാറിലുണ്ടായിരുന്നത്​.

നിസ്സാര പരിക്കുകളോടെ ഇവർ നീന്തി രക്ഷപ്പെട്ടു. വൻ താഴ്​ചയും ക്വാറിയുടെ വ്യാപ്​തിയും കാരണം ഏത്​ ഭാഗത്താണ്​ കാർ കിടക്കുന്നതെന്ന്​ കണ്ടെത്തുക ശ്രമകരമായിരുന്നു. ഏറെ നേര​െത്ത പരിശ്രമത്തിനൊടുവിലാണ്​ നാട്ടുകാരുടെയും ​െക്രയിനി​െൻറയും സഹായത്തോടെ​ കാര്‍ പുറത്തെടുത്തത്.

കൈവരികളില്ലാത്തതിനാൽ വാഹനങ്ങൾ അപകടത്തിൽപെടാൻ സാധ്യതയേറെയുള്ള പ്രദേശമാണിത്​.  

Tags:    
News Summary - audi car fell into water in keezhattur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.