Posted On
date_range Updated On
date_range കൽപകഞ്ചേരിയിൽ 21 പേർക്ക് തെരുവുനായുടെ കടിയേറ്റു
കൽപകഞ്ചേരി: കൽപകഞ്ചേരി പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ തെരുവുനായുടെ ആക്രമണത്തിൽ 21 പേർക്ക് കടിയേറ്റു. പത്ത് പുരുഷന്മാർക്കും എട്ട് സ്ത്രീകൾക്കും മൂന്ന് കുട്ടികൾക്കുമാണ് കടിയേറ്റത്. കാവപ്പുര, തോട്ടായി, നെച്ചിക്കുണ്ട്, മയ്യേരിച്ചിറ എന്നിവിടങ്ങളിലാണ് തെരുവുനായ് ആക്രമണം ഉണ്ടായത്. കാലിനും കൈക്കും മുഖത്തും മുറിവേറ്റവരെ തിരൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആക്രമണം നടത്തിയ തെരുവുനായെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ കൽപകഞ്ചേരി പഞ്ചായത്ത്, മൃഗാശുപത്രി, കൽപകഞ്ചേരി പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.