പെരിന്തൽമണ്ണ: ജില്ലയിൽ മൂന്നുപേർക്ക് എച്ച്3 എൻ2 വൈറസ് ബാധ സ്ഥിരീകരിച്ചു. പുലാമന്തോളിലെ ഒരുകുടുംബത്തിലെ രണ്ടുകുട്ടികൾക്കും പെരിന്തൽമണ്ണയിൽ ചികിത്സാർഥം വന്നുതാമസിക്കുന്ന കുടുംബത്തിലെ കുട്ടിക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഇവർ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രികളിൽ നിരീക്ഷണത്തിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ജില്ല ആരോഗ്യവിഭാഗം അറിയിച്ചു. മുതിർന്നവരും കുട്ടികളും ഇത്തരം ഘട്ടത്തിൽ സ്വയം ചികിത്സക്ക് നിൽക്കരുതെന്നും പൂർണവിശ്രമം തുടരണമെന്നും ഡി.എം.ഒ ഡോ. ആർ. രേണുക അറിയിച്ചു.
വൈറസ് രോഗവ്യാപനം പെട്ടെന്ന് കണ്ടെത്താനും ചികിത്സ നൽകാനും സർവൈലൻസ് നടപടി വാർധിപ്പിച്ചിട്ടുണ്ടെന്നും ഡി.എം.ഒ അറിയിച്ചു. വൈറസ് സ്ഥിരീകരിച്ച കുട്ടികൾക്ക് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇവരുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചിരുന്നു. കഴിഞ്ഞദിവസമാണ് സ്ഥിരീകരണമുണ്ടായത്. കൂടുതൽ സാമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. റിപ്പോർട്ട് ലഭിക്കുന്ന മുറക്ക് തുടർനടപടി സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.