EXTRA PAGE മണ്ണടിഞ്ഞു; സംഭരണ ശേഷിയില്ലാതെ ഏരികൾ

പാതിയിലേറെ മണ്ണടിഞ്ഞു കിടക്കുന്നതിനാൽ വേനലെത്തിയാൽ ഇവ പൂർണമായും വരളും ചിറ്റൂർ: ജലവിഭവ വകുപ്പി​ൻെറ കെടുകാര്യസ്ഥതയുടെ ഉദാഹരണമായി മണ്ണടിഞ്ഞ് സംഭരണ ശേഷിയില്ലാതെ ഏരികൾ. കഴിഞ്ഞ സർക്കാറി​ൻെറ വാഗ്ദാനമായി പ്രഖ്യാപിച്ച പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ പോലും നടത്തിയിട്ടില്ല. അടിഞ്ഞുകൂടിയ മണ്ണും മണലും നീക്കം ചെയ്യാൻ സർക്കാറിന് കാര്യമായ ചെലവില്ല. മാത്രമല്ല, നീക്കം ചെയ്യുന്ന മണ്ണിന് വില ലഭിക്കുകയും ചെയ്യുമെന്നിരിക്കെ ഉദ്യോഗസ്ഥതല അലംഭാവമാണ് പദ്ധതി നീളാൻ കാരണം. മണ്ണും മണലും ടെൻഡർ വിളിച്ച് നീക്കം ചെയ്താൽ സർക്കാറിന് പണ​െച്ചലവുണ്ടാവില്ലെന്ന് കർഷക സംഘടനകൾ പറയുന്നു. എന്നാൽ, ടെൻഡർ നടപടിക്രമങ്ങളും പരിശോധനയും വർഷങ്ങളായിട്ടും പൂർത്തിയായിട്ടില്ല. ചിറ്റൂർ മണ്ഡലത്തിൽ ഉൾപ്പെടുന്ന ചിറ്റൂർ തത്തമംഗലം നഗരസഭക്കും നല്ലേപ്പിള്ളി, പൊൽപ്പുള്ളി, പെരുമാട്ടി, പട്ടഞ്ചേരി പഞ്ചായത്തുകൾക്കും നെന്മാറ നിയോജക മണ്ഡലത്തിലെ മുതലമട, വടവന്നൂർ പഞ്ചായത്തുകൾക്കും കാർഷിക, കുടിവെള്ള ആവശ്യങ്ങൾക്ക് ഒരു പരിധി വരെ ആശ്രയിക്കാവുന്നവയായിരുന്നു ഏരികൾ എന്ന്​ അറിയ​െപ്പടുന്ന വലിയ കുളങ്ങൾ. വർഷങ്ങളായി സംഭരണശേഷിയുടെ പാതിയിലേറെ മണ്ണടിഞ്ഞു കിടക്കുന്നതിനാൽ വേനലെത്തിയാൽ ഇവ പൂർണമായും വരളും. ഈ ഏരികളുടെ പൂർണ സംഭരണശേഷിയിൽ ചിറ്റൂർ മേഖലയിലെ കുടിവെള്ള പ്രശ്നം ഭൂരിഭാഗവും പരിഹരിക്കാം. മൂന്നു ലക്ഷം വീതം ഘനമീറ്ററാണ് കമ്പാലത്തറ, വെങ്കലക്കയം ഏരികളുടെ നിലവിലെ സംഭരണശേഷി. പൂർണ സംഭരണശേഷിയിലെത്തിയാൽ ഇത് ഇരട്ടിയാവുമെന്ന് ജലവിഭവ വകുപ്പ്​ അധികൃതർ പറയുന്നു. പറമ്പിക്കുളം-ആളിയാർ കരാർ പ്രകാരം പ്രതിവർഷം കേരളത്തിന് ലഭിക്കുന്ന 7.25 ടി.എം.സി ജലവും മഴക്കാലത്ത് അധികമായെത്തുന്ന പ്രളയജലവും സംഭരിക്കാനുള്ള ഒരു സംവിധാനവും നിലവിലില്ല. അധികമായെത്തുന്ന ജലം മുഴുവൻ ചിറ്റൂർ പുഴയിലേക്കൊഴുക്കിക്കളയുകയാണ്. ഇടവ മാസത്തിൽ പറമ്പിക്കുളം ആളിയാർ ഡാമുകളുടെ വൃഷ്​ടിപ്രദേശങ്ങളിൽ നല്ല മഴ ലഭിക്കുകയും വെള്ളം തുറന്നു വിടുകയും ചെയ്തിരുന്നു. എന്നാൽ, ആഴമില്ലാത്ത ഏരികളിൽ വെള്ളം സംഭരിക്കാനാവാത്തത് പ്രതിസന്ധി സൃഷ്​ടിക്കുന്നുണ്ട്. ഫെബ്രുവരി മുതൽ തന്നെ കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന ചിറ്റൂരിൽ ജല സംരക്ഷണത്തിനുള്ള പ്രവർത്തനങ്ങൾ കുറവാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.