നവജീവൻ കവിതാ പുരസ്കാര വിതരണം

പരപ്പനങ്ങാടി: നവജീവൻ വായനശാല സംഘടിപ്പിച്ച വിവിധ പരിപാടികളുടെ സമ്മാനദാന ചടങ്ങ് സംഘടിപ്പിച്ചു. രണ്ടാമത് നവജീവൻ യുവ കവിത അവാർഡ് സാജിദ് മുഹമ്മദ് മൂർക്കനാടിന് സംവിധായകൻ പ്രതാപ് ജോസഫ്, കവയത്രി എം. സൂര്യജ എന്നിവർ ചേർന്ന് സമ്മാനിച്ചു. വിവിധ മത്സരങ്ങളുടെ സമ്മാന വിതരണം നടന്നു.
ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടിയ ഫാത്തിമ ഫിദ, നവജീവൻ വായനശാലക്ക് തനത് ശിൽപം രൂപകൽപന ചെയ്ത എസ്. അഞ്ജലി എന്നിവർക്ക് വായനശാലയുടെ സ്നേഹോപഹാരം കൈമാറി.
വൈകീട്ട് നടന്ന ഗാനസന്ധ്യയിൽ സുഭാഷ് ചന്ദ്രൻ, ടി. ഗോപാലകൃഷ്ണൻ, ബാലൻ, മധുസൂദനൻ തെക്കേപുരക്കൽ, തള്ളശ്ശേരി വിനോദ് കുമാർ, കാട്ടിക്കോലോത്ത് രാജൻ, മാരാതടത്തിൽ അയ്യപ്പൻ എന്നിവർ പഴയകാല ഗാനങ്ങൾ ആലപിച്ചു. വായനശാല പ്രസിഡൻറ് സനിൽ നടുവത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. പ്രഭാകരൻ സ്വാഗതവും കെ.പി. മനീഷ് നന്ദിയും പറഞ്ഞു.
Tags:    
News Summary - Navajeevan award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.