എസ്.എസ്.എഫ് പകലന്തി പ്രക്ഷോഭം 14 മുതൽ

മലപ്പുറം: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ച് എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 14, 15, 16 തീയതികളില്‍ പകലന്തി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കക്കാട് ദേശീയപാതയോരത്ത് 48 മണിക്കൂര്‍ തുടര്‍ച്ചയായാണ് പ്രക്ഷോഭം നടക്കുക. ഇതി​ൻെറ ഭാഗമായി കൊണ്ടോട്ടി, മലപ്പുറം, മഞ്ചേരി, കോഴിക്കോട്, തിരുനാവായ, കോട്ടക്കല്‍, താനൂര്‍ എന്നിവിടങ്ങളില്‍നിന്ന്​ നൂറുകണക്കിന് പ്രവര്‍ത്തകര്‍ കാല്‍നടയായി സമരത്തിനെത്തും. സംസ്ഥാന പ്രസിഡൻറ്​ സി.കെ. റാശിദ് ബുഖാരി പതാക ഉയര്‍ത്തി പ്രക്ഷോഭം ഉദ്ഘാടനം ചെയ്യും. മന്ത്രി ഡോ. കെ.ടി. ജലീല്‍, എം.പിമാരായ എം.കെ. രാഘവന്‍, കെ.കെ. രാഗേഷ്, ടി.എന്‍. പ്രതാപന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. വാര്‍ത്തസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി സി.എന്‍. ജാഫര്‍, സംസ്ഥാന സെക്ര​േട്ടറിയറ്റ്​ അംഗം മുഹമ്മദ് സഫ്‌വാന്‍, പ്രവര്‍ത്തക സമിതി അംഗങ്ങളായ ശബീറലി മഞ്ചേരി, യൂസുഫ് പെരിമ്പലം എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.