വിളക്കത്തല കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

പാവറട്ടി: എളവള്ളി പഞ്ചായത്ത്​ ഒമ്പതാം വാർഡിൽ പുനരുദ്ധരിച്ച വിളക്കത്തല കുടിവെള്ള പദ്ധതി ഉദ്​ഘാടനം ചെയ്തു. 25 കുടുംബങ്ങൾക്കായി 20 വർഷം മുമ്പാണ് കുടിവെള്ള പദ്ധതി ആരംഭിച്ചത്. നാല്​ ലക്ഷം രൂപ ചെലവിലാണ് പുനരുദ്ധാരണം. വൈദ്യുതി ബിൽ ഗുണഭോക്താക്കൾ വഹിക്കണം. ടാങ്കും മോട്ടോർ പുരയും സമീപവാസികളായ ഹംസയും ഷരീഫയും നൽകിയ സ്ഥലത്താണ് നിർമിച്ചത്​. പഞ്ചായത്ത് പ്രസിഡന്‍റ്​ ജിയോ ഫോക്സ് ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരംസമിതി ചെയർമാൻ കെ.ഡി. വിഷ്ണു അധ്യക്ഷത വഹിച്ചു. അംഗങ്ങളായ ബിന്ദു പ്രദീപ്, ടി.സി. മോഹനൻ, എൻ.ബി. ജയ, സൗമ്യ രതീഷ്, ഷാലി ചന്ദ്രശേഖരൻ, രാജി മണികണ്ഠൻ, സനിൽ കുന്നത്തുള്ളി, സീമ ഷാജു എന്നിവർ സംസാരിച്ചു. ------- ഫോട്ടോ: എളവള്ളി വിളക്കത്തല കുടിവെള്ള പദ്ധതി പഞ്ചായത്ത് പ്രസിഡന്‍റ്​ ജിയോ ഫോക്സ് ഉദ്ഘാടനം ചെയ്യുന്നു TCT Pvt 1 Vilakkathala Kudi Vellam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.