പറവകൾക്ക് കുടിവെള്ളമൊരുക്കി എസ്.പി.സി കേഡറ്റുകൾ

പക്ഷികൾക്ക്​ കുടിവെള്ളമൊരുക്കി എസ്.പി.സി കാഡറ്റുകൾ അരീക്കോട്: വേനൽ കടുത്ത് ജലാശയങ്ങൾ വറ്റി വരണ്ടതോടെ ദാഹജലത്തിനായി അലയുന്ന പറവകൾക്ക് തണ്ണീർക്കുടങ്ങളൊരുക്കി ഒരുക്കി അരീക്കോട് ഗവ. ഹൈസ്കൂളിലെ എസ്.പി.സി കാഡറ്റുകൾ. എസ്.പി.സി പറവകൾക്കൊരു തണ്ണീർക്കുടം എന്ന പദ്ധതിയുടെ ഭാഗമായാണ് ദാഹജലം ഒരുക്കി നൽകിയത്. പദ്ധതിയുടെ സ്കൂൾതല ഉദ്ഘാടനം പ്രധാനാധ്യാപകൻ സലാഹുദ്ദീൻ പുല്ലത്ത് സ്കൂളിലെ മരത്തിൽവെച്ച തണ്ണീർത്തടത്തിലേക്ക് ജലം ഒഴുക്കി നിർവഹിച്ചു. തുടർന്ന് ജൂനിയർ കാഡറ്റായ മുഷ്താഖ് ഹസന്റെ നേതൃത്വത്തിൽ കാഡറ്റുകൾ സ്കൂളിലും വീടുകളിലും പൊതുസ്ഥലങ്ങളിലും വൃക്ഷക്കൊമ്പിൽ മൺപാത്രങ്ങളിൽ വെള്ളം നിറച്ചു. സി.പി.ഒമാരായ പി. സഫിയ, എ. ഉണ്ണികൃഷ്ണൻ, അധ്യാപകരായ എൻ. കലേശൻ, അബ്ദുൽ കബീർ, സിദ്ദീഖലി, ശിഹാബ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു. ഫോട്ടോ: പക്ഷികൾക്ക്​ കുടിവെള്ളമൊരുക്കുന്ന പദ്ധതി പ്രധാനാധ്യാപകൻ സലാഹുദ്ദീൻ പുല്ലത്ത് ഉദ്​ഘാടനം ചെയ്യുന്നു ഫോട്ടോ:ME ARKD SPC NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.