ഇശൽ രചന കലാസാഹിത്യ വേദിയുടെ പ്രഥമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

കൊണ്ടോട്ടി: മാപ്പിള കലാ സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനക്ക്​ ഇശൽ രചന കലാസാഹിത്യ വേദി നൽകുന്ന പ്രഥമ വി.എം. കുട്ടി, യു.കെ. അബൂസഹ്​ല സ്മാരക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കാഥിക റംലാ ബീഗം, മാപ്പിളപ്പാട്ട് രചയിതാവ് പക്കർ പന്നൂർ എന്നിവരെയാണ് വി.എം. കുട്ടി പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. യു.കെ. അബൂസഹ്​ല സ്മാരക പുരസ്കാരത്തിന് ഒ.എം കരുവാരക്കുണ്ടും അസീസ് തായ്നേരിയും അർഹരായി. റംലാബീഗത്തിന് 25,001രൂപയും ഫലകവും പ്രശസ്തി പത്രവും സമ്മാനിക്കും. ബാക്കി മൂന്നുപേർക്ക് 5,001 രൂപ വീതവും ഫലകവും പ്രശസ്തി പത്രവും നൽകും. ഞായറാഴ്ച വൈകീട്ട് നാലിന്​ പുളിക്കൽ ലെഗ്രാൻറ്​ ഓഡിറ്റോറിയത്തിൽ നടക്കുന്ന 'സ്മൃതിലയം -2022' ചടങ്ങിൽ വി.എം. കുട്ടി, അബൂസഹ്​ല എന്നിവരുടെ കുടുംബം പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് ഇശൽ രചന കലാ സാഹിത്യവേദി സംഘാടകരായ അഷ്റഫ് പാലപ്പെട്ടി, യു.കെ. അബ്ദുസ്സലാം, വി.എം. അഷ്റഫ് പുളിക്കൽ, എം.എച്ച്. വെള്ളുവങ്ങാട്, ശിഹാബ് കാരാപറമ്പ്, പി.വി. ഹസീബ് റഹ്മാൻ എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.