പാടത്തെ മണ്ണ് നീക്കം ചെയ്യാന്‍ വില്ലേജ് ഓഫീസര്‍ നിര്‍ദേശം നല്‍കി

പാടത്തെ മണ്ണ് നീക്കം ചെയ്യാന്‍ വില്ലേജ് ഓഫിസര്‍ നിര്‍ദേശം നല്‍കി മഞ്ചേരി: തണ്ണീര്‍തട സംരക്ഷണ നിയമം മറികടന്ന് നികത്തിയ തുറക്കല്‍ ബൈപാസ് റോഡിന്‍ സമീപത്തെ പാടത്തെ മണ്ണ് നീക്കം ചെയ്യാന്‍ വില്ലേജ് ഓഫിസര്‍ നിര്‍ദേശം നല്‍കി. ഡി.വൈ.എഫ്‌.ഐ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. ശാന്തി ഗ്രാമത്തില്‍ ബൈപാസ് റോഡിനരികിലുള്ള സ്വകാര്യ വ്യക്തിയുടെ ഭൂമിയിലാണ് മണ്ണിട്ടത്. പുതുക്കുടി തോട്ടില്‍നിന്ന് എടുത്ത മണ്ണ് പാടത്ത് കൊണ്ടുവന്നു തള്ളുകയായിരുന്നു. തോട്ടില്‍നിന്ന് മണ്ണ് നീക്കം ചെയ്യാന്‍ കരാറെടുത്തവരാണ് പാടത്ത് മണ്ണിട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.