മേലേപറമ്പിൽ ഫർണിച്ചർ  നിർമ്മാണ ഷെഡിന് തീ പിടിച്ചു  ഷെഡ് കത്തി നശിച്ചു

മേലേപറമ്പിൽ ഫർണിച്ചർ നിർമാണ ഷെഡ്​ കത്തിനശിച്ചു കീഴുപറമ്പ്: മേലേപറമ്പിൽ ഫർണിച്ചർ നിർമാണ ഷെഡ്​ കത്തിനശിച്ചു. വെള്ളിയാഴ്ച രാവിലെ 11.30ഓടെയായിരുന്നു സംഭവം. കീഴുപറമ്പ് അന്തംവീട്ടിൽ സതീഷിന്റെ ഉടമസ്ഥതയിലുള്ള ഫർണിച്ചർ ഷെഡിനാണ് തീപിടിച്ചത്. ഉടൻ പ്രദേശവാസികൾ അണക്കാൻ ശ്രമം നടത്തിയെങ്കിലും പടർന്നുപിടിക്കുകയായിരുന്നു. തുടർന്ന് മുക്കത്ത്​ നിന്ന്​ അഗ്​നിരക്ഷ സേന ഉദ്യോഗസ്ഥർ എത്തിയാണ് നിയന്ത്രണവിധേയമാക്കിയത്. വിലപിടിപ്പുള്ള മരങ്ങൾ ഉൾപ്പെടെ നാലുലക്ഷം രൂപയുടെ നാശം ഉണ്ടായിട്ടുണ്ട്​. തീപിടിത്തം എങ്ങനെയാണ്​ ഉണ്ടായതെന്നത്​ കണ്ടെത്തിയിട്ടില്ല. മുക്കം ഫയർ സ്റ്റേഷൻ ഓഫിസർ എം. ശംസുദ്ദീന്‍റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ എം.സി. മനോജ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ കെ.സി. അബ്ദുസ്സലാം, സുബിൻ, വിഷ്ണു, ജിതിൻ രാജ് എന്നിവരാണ്​ തീ നിയന്ത്രണ വിധേയമാക്കിയത്​. ഫോട്ടോ:തീപിടിത്തത്തിൽ കത്തിയ ഫർണിച്ചർ ഷെഡ് ഫോട്ടോ:ME ARKD FAIR NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.