വഞ്ചി മറിഞ്ഞ് തൊഴിലാളി മരിച്ചു

TKD.KDR.DEATH THILAKAN(57) മത്സ്യബന്ധന മതിലകം: മതിലകം കൂളിമുത്തം ഭജനമഠം ബീച്ചിൽ മത്സ്യബന്ധന വഞ്ചി തിരയിൽപ്പെട്ട് മറിഞ്ഞ് തൊഴിലാളി മരിച്ചു. ഭജനമഠം ഏറംകിഴക്കാത്ത് കുഞ്ഞി വേലായിയുടെ മകൻ തിലകൻ (57) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11ഓടെയാണ് സംഭവം. പെരിഞ്ഞനം ആറാട്ടുകടവിൽനിന്ന് ആറ്​ തൊഴിലാളികളോടൊപ്പം മത്സ്യബന്ധനത്തിനിറങ്ങിയ 'വേദവ്യാസൻ' എന്ന് പേരുള്ള രണ്ട് വഞ്ചികളാണ് ഭജനമഠം പടിഞ്ഞാറ് വെച്ച് തിരയിൽപ്പെട്ട് മറിഞ്ഞത്. ഉടൻ തന്നെ മറ്റു വഞ്ചിക്കാർ ചേർന്ന് രക്ഷപ്പെടുത്തി കരക്കെത്തിച്ചെങ്കിലും തിലകൻ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരണപ്പെടുകയായിരുന്നു. ഭാര്യ: ഓമന. മക്കൾ: നീതു, ഗീതു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.