'പെരിന്തൽമണ്ണ ജില്ല ആശുപത്രിയെയും വാക്സിൻ നൽകാൻ ഉൾപ്പെടുത്തണം'

പെരിന്തൽമണ്ണ: ആവശ്യമായ സൗകര്യങ്ങളൊരുക്കി പെരിന്തൽമണ്ണ ജില്ല ആശുപത്രിയെ കോവിഡ് വാക്​സിൻ കേന്ദ്രമാക്കണമെന്ന് വെൽഫെയർ പാർട്ടി പെരിന്തൽമണ്ണ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ്​ അഷ്റഫലി കട്ടുപ്പാറ അധ്യക്ഷത വഹിച്ചു. എ. അത്തീഖ്, നൗഷാദ്, പി.ടി. അബൂബക്കർ, പി. ഹരീഷ് ബാബു, അനീസ്, ഹൈദർ, പി. റഹ്​മത്ത്, മുഹമ്മദ് എന്ന മാനു, ബഷീർ എന്നിവർ സംസാരിച്ചു. നിവേദനം നൽകി പെരിന്തൽമണ്ണ: വാക്സിനേഷൻ കേന്ദ്രങ്ങളിൽനിന്ന് പെരിന്തൽമണ്ണ ജില്ല ആശുപത്രിയെ ഒഴിവാക്കിയതിൽ പ്രതിഷേധം. ജില്ലയിലെ പ്രധാനപ്പെട്ട ആശുപത്രിയായ പെരിന്തൽമണ്ണ ജില്ല ആശുപത്രിയെ ഉൾപ്പെടുത്താൻ കൗൺസിലർ പത്തത്ത് ജാഫറി​ൻെറ നേതൃത്വത്തിൽ കലക്ടറുടെ ചേംബറിൽ എത്തി നിവേദനം നൽകി. ഹബീബ് മണ്ണെങ്ങൽ, മഠത്തിൽ സിറാജുദ്ദീൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.