അത്​ലറ്റിക്സ് അസോസിയേഷൻ ഭാരവാഹികൾക്ക് സ്വീകരണം

മലപ്പുറം: സംസ്ഥാന അത്​ലറ്റിക്സ് അസോസിയേഷൻ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ഡോ. അൻവർ അമീൻ ചേലാട്ട്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ് പ്രഫ. എം. വേലായുധൻ കുട്ടി, ദേശീയ അത്​ലറ്റിക് ഫെഡറേഷനിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ഡോ. വി.പി. സക്കീർ ഹുസൈൻ, സംസ്ഥാന പ്ലാനിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ആശിഖ് കൈനിക്കര, കിഡ്സ് അത്​ലറ്റിക്സ് സ്​റ്റേറ്റ് കൺവീനർ കെ.കെ. രവീന്ദ്രൻ എന്നിവരെ ജില്ല അത്​ലറ്റിക് അസോസിയേഷൻ ആദരിച്ചു. കലക്ടർ കെ. ഗോപാലകൃഷ്​ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് മജീദ് ഐഡിയൽ അധ്യക്ഷത വഹിച്ചു. ജില്ല പൊലീസ് മേധാവി യു. അബ്​ദുൽ കരീം മുഖ്യാതിഥിയായിരുന്നു. സംസ്ഥാന അത്​ലറ്റിക് അസോസിയേഷൻ അനൗൺസറായി തെരഞ്ഞെടുക്കപ്പെട്ട ആഷ്നക്ക് ഉപഹാരം നൽകി. അന്താരാഷ്​ട്ര ഫുട്ബാൾ താരം അനസ് എടത്തൊടിക, എ. ശ്രീകുമാർ, യു. തിലകൻ, വി.പി. അനിൽ, ഹബീബ് റഹ്മാൻ, പി.എം. സുധീർ കുമാർ, എസ്.കെ. ഉണ്ണി, കെ. മനോഹരകുമാർ, എസ്. ഹരിദാസ്, വി.പി. മുഹമ്മദ് കാസിം എന്നിവർ സംസാരിച്ചു. mm+mwrs1 സംസ്ഥാന അത്​ലറ്റിക്സ് അസോസിയേഷൻ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ഡോ. അൻവർ അമീൻ ചേലാട്ടിന് കലക്ടർ കെ. ഗോപാലകൃഷ്ണൻ ഉപഹാരം നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.