നിയമ സഹായ ക്ലിനിക്കിന് തുടക്കം

പൊന്നാനി: മുതിർന്ന പൗരൻമാരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതിനായി പൊന്നാനിയിൽ നിയമ സഹായ ക്ലിനിക്കിന് തുടക്കമായി. ജില്ല ലീഗൽ സർവിസ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് താലൂക്ക് തലങ്ങളിൽ നിയമ സഹായ ക്ലിനിക്ക് ആരംഭിക്കുന്നത്. തഹസിൽദാറാണ് ക്ലിനിക്കി​ൻെറ നോഡൽ ഓഫിസറായി പ്രവർത്തിക്കുക. പൊന്നാനി മിനി സിവിൽ സ്‌റ്റേഷനിൽ പ്രത്യേകം സജ്ജീകരിച്ച സ്ഥലത്താണ് ക്ലിനിക്ക് പ്രവർത്തിക്കുന്നത്. തിങ്കൾ, ബുധൻ ദിവസങ്ങളിലാണ് സേവനം ലഭ്യമാവുക. പൊന്നാനി മുനിസിപ്പൽ മജിസ്ട്രേറ്റ് എം.ആർ. ദിലീപ് നിയമ സഹായ ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു. തഹസിൽദാർ ടി.എൻ. വിജയൻ അധ്യക്ഷത വഹിച്ചു. ഭൂരേഖ വിഭാഗം തഹസിൽദാർ ആർ. സുശീല സ്വാഗതവും താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റി സെക്രട്ടറി കെ.വി. സൗമ്യ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.