പഞ്ചായത്തുകളിലെ തോൽവി: പ്രാദേശിക ലീഗ്​ കമ്മിറ്റികൾ പിരിച്ചുവിട്ടു

നിലമ്പൂർ, ആലങ്കോട്, വെളിയങ്കോട് കമ്മിറ്റികളെയാണ്​ പിരിച്ചുവിട്ടത്​ മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്​ നേതൃത്വത്തിൽ ഭരണസമിതി നിലവിലുണ്ടായിരുന്ന സ്ഥലങ്ങളിൽ പരാജയം നേരിട്ട പ്രദേശങ്ങളിലെ പഞ്ചായത്ത്, മുനിസിപ്പൽ ലീഗ്​ കമ്മിറ്റികളെ പിരിച്ചുവിട്ടു. നിലമ്പൂർ, വെളിയങ്കോട്, ആലങ്കോട് കമ്മിറ്റികൾക്കെതിരെയാണ് നടപടി. പുതിയ ഭാരവാഹികളെ ജില്ല പ്രസിഡൻറ്​ സാദിഖലി ശിഹാബ് തങ്ങൾ നാമനിർദേശം ചെയ്തു. പരാജയ കാരണം അന്വേഷിക്കുന്നതിന് ജില്ല കമ്മിറ്റി ഉപസമിതികളെ നിയോഗിച്ചിരുന്നു. ഈ സമിതികളുടെ റിപ്പോർട്ടി​ൻെറ അടിസ്ഥാനത്തിലാണ് നടപടി. പരാജയം സംഭവിച്ച മറ്റ് പഞ്ചായത്തുകളിലും വരുംദിവസങ്ങളിൽ നടപടികളുണ്ടാവുമെന്ന് ജില്ല മുസ്​ലിം ലീഗ് ഓഫിസിൽനിന്ന് അറിയിച്ചു. പുതിയ കമ്മിറ്റി ഭാരവാഹികൾ: നിലമ്പൂർ മുനിസിപ്പാലിറ്റി: അഡ്വ. എം. ഹംസ കുരിക്കൾ (പ്രസി.​), ഷിഹാബ് ഇണ്ണി (ജന. സെക്ര.), അക്ബർ പൂന്തല (ട്രഷ.). വെളിയങ്കോട് പഞ്ചായത്ത്: കെ.ഒ. അബൂബക്കർ ഹാജി (പ്രസി.​), ടി.എ. മജീദ് (ജന. സെക്ര.), എച്ച്.എം. ബാദുഷ (ട്രഷ.). ആലങ്കോട് പഞ്ചായത്ത്: സി.കെ. ബാപ്പനു ഹാജി (പ്രസി.​), ടി.വി. അഹ്മദുണ്ണി, (ജന. സെക്ര.), കെ.എ. ഹമീദ് (ട്രഷ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.