മെഡിക്കല്‍ കോളജിൽ കരാര്‍ നിയമനത്തിന്​ അപേക്ഷിക്കാം

മഞ്ചേരി: ഗവ. മെഡിക്കല്‍ കോളജിലെ വിവിധ വിഭാഗങ്ങളിലെ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ജനറല്‍ മെഡിസിന്‍ (സീനിയര്‍ റസിഡൻറ്), ജനറല്‍ മെഡിസിന്‍ (ജൂനിയര്‍ റസിഡൻറ്), പള്‍മണറി മെഡിസിന്‍ (ജൂനിയര്‍ റസിഡൻറ്), സൈക്യാട്രി (ജൂനിയര്‍ റസിഡൻറ്), ജനറല്‍ സര്‍ജറി (സീനിയര്‍ റസിഡൻറ്), ജനറല്‍ സര്‍ജറി (ജൂനിയര്‍ റസിഡൻറ്) തുടങ്ങിയ തസ്തികകളിലാണ് നിയമനം. ജനറല്‍ മെഡിസിന്‍ (സീനിയര്‍ റസിഡൻറ്) വിഭാഗത്തിന് എം.ബി.ബി.എസ് ആന്‍ഡ് എം.ഡിയും ജനറല്‍ മെഡിസിന്‍ (ജൂനിയര്‍ റസിഡൻറ്) എം.ബി.ബി.എസ് യോഗ്യതയും പള്‍മണറി മെഡിസിന്‍, സൈക്യാട്രി, അനസ്‌തേഷ്യ തസ്തികകള്‍ക്ക് എം.ബി.ബി.എസ് ആന്‍ഡ് ഡിപ്ലോമ, എം.ബി.ബി.എസ് ആന്‍ഡ് എം.ഡിയും ജനറല്‍ സര്‍ജറിക്ക് (സീനിയര്‍ റസിഡൻറ്) എം.ബി.ബി.എസ് ആന്‍ഡ് എം.എസ് ജനറല്‍ സര്‍ജറി (ജൂനിയര്‍ റസിഡൻറ്) എം.ബി.ബി.എസുമാണ് യോഗ്യത. താൽപര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കാനാവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ജനുവരി 19ന് രാവിലെ 11ന് നടക്കുന്ന കൂടിക്കാഴ്ചക്ക് പ്രിന്‍സിപ്പല്‍ ഓഫിസില്‍ ഹാജരാകണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.