പെരിന്തൽമണ്ണ-തൂത റോഡ് ശോച്യാവസ്ഥക്കെതിരെ നിവേദനം

പെരിന്തൽമണ്ണ: പെരിന്തൽമണ്ണ പട്ടാമ്പി റോഡ് മുതൽ തൂത വരെയുള്ള റോഡിൻെറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമസ്ത മണ്ഡലം കമ്മിറ്റി പൊതുമരാമത്ത് റോഡ്സ് വിഭാഗം അസി. എക്സിക്യൂട്ടിവ് എൻജിനീയർക്ക് നിവേദനം നൽകി. നിരവധി ആശുപത്രികളും വിദ്യാഭ്യാസ-തൊഴിൽസ്ഥാപനങ്ങളുമുള്ള നഗരത്തിലേക്കെത്താൻ ആളുകൾ ആശ്രയിക്കുന്ന വഴിയാണിത്. സമസ്ത മണ്ഡലം സെക്രട്ടറി ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, എസ്.വൈ.എസ് സെക്രട്ടറി ശമീർ ഫൈസി ഒടമല, എസ്.കെ.എസ്.എസ്.എഫ് ഭാരവാഹികളായ സൽമാൻ ഫൈസി തിരൂർക്കാട്, ആശിഖ് പാതാരി തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.