പാർട്ടിവിരുദ്ധ പ്രവർത്തനം: നോട്ടീസ്​ അയച്ചു

തിരുനാവായ: ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫ് സ്ഥാനാർഥിക്കെതിരെ പ്രവർത്തിക്കുകയും പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുകയും ചെയ്യുന്നതായി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പരാതി ലഭിച്ചതി​ൻെറ അടിസ്ഥാനത്തിൽ അച്ചടക്ക നടപടിയെടുക്കാതിരിക്കാൻ മൂന്നു ദിവസത്തിനകം വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് നോട്ടീസയച്ചു. തിരുനാവായയിലെ ഡി.സി.സി മെംബർ എ.പി. മൊയ്തീൻകുട്ടി, മണ്ഡലം കമ്മിറ്റി ഭാരവാഹികളായ എം. അരവിന്ദൻ, സോളമൻ എന്നിവർക്കാണ് ഡി.സി.സി പ്രസിഡൻറ്​ വി.വി. പ്രകാശ് നോട്ടീസ്​ അയച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.