സംസ്ഥാനപാതയില്‍ കുഴിയില്‍ ചാടിയ കാറി​െൻറ ടയർ തകരാറായി

സംസ്ഥാനപാതയില്‍ കുഴിയില്‍ ചാടിയ കാറി​ൻെറ ടയർ തകരാറായി യാത്രക്കാര്‍ മണിക്കൂറുകളോളം നടുറോഡില്‍ കുടുങ്ങി ചങ്ങരംകുളം: സംസ്ഥാനപാതയില്‍ വലിയ കുഴിയില്‍ ചാടിയ കാറി​ൻെറ രണ്ട് ടയറും തകരാറായതോടെ എറണാകുളം സ്വദേശികളായ യാത്രക്കാര്‍ മണിക്കൂറുകളോളം നടുറോഡില്‍ കുടുങ്ങി. തിങ്കളാഴ്ച രാത്രി എട്ടരയോടെ തൃശൂർ-കുറ്റിപ്പുറം പാതയില്‍ ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്തെ സെമി ഹംപിന് സമീപത്താണ് സംഭവം. കോഴിക്കോട് ഭാഗത്തുനിന്ന് ജോലി കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ച പെയിൻറിങ് തൊഴിലാളികളാണ് നടുറോഡിലെ കെണിയില്‍ കുടുങ്ങിയത്. മുന്നറിയിപ്പ് ബോര്‍ഡുകളോ സിഗ്​നല്‍ ലൈറ്റുകളോ ഇല്ലാത്ത സെമി ഹംപിന് സമീപം രാത്രി നിരവധി വാഹനങ്ങളാണ് അപകടത്തില്‍പെടുന്നത്. അപകടഭീതി ഉയര്‍ത്തുന്ന സെമി ഹംപിന് സമീപത്തെ കുഴികള്‍ അടക്കാന്‍ അധികൃതര്‍ തയാറാവാത്തത് പ്രതിഷേധത്തിന്​ കാരണമാവുന്നുണ്ട്. ഫോട്ടോ: സംസ്ഥാനപാതയിലെ കുഴിയിൽ വീണ കാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.