മണൽ കടത്ത് സംഘത്തിലെ രണ്ട് പേർ അറസ്​റ്റിൽ

നിലമ്പൂർ: അകമ്പാടം പെരുവമ്പാടം കടവിൽനിന്ന്​ നമ്പറിടാത്ത ജീപ്പിൽ മണൽ കടത്തുന്നത് തടയാനെത്തിയ പൊലീസിനെ കണ്ട് ജീപ്പ് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട സംഘത്തിലെ രണ്ടുപേരെ അറസ്​റ്റ്​ ചെയ്തു. ജീപ്പ് ഉടമ പെരുവമ്പാടം പുതിയത്ത് അരുൺ (22), അകമ്പാടം ചുരക്കാട്ടിൽ രാഹുൽ (27) എന്നിവരാണ് അറസ്​റ്റിലായത്. ഉപേക്ഷിച്ച ജീപ്പിന് നമ്പറില്ലാത്തതിനാൽ പ്രതികളെ തിരിച്ചറിഞ്ഞിരുന്നില്ല. തെളിവില്ലാതിരുന്ന കേസിൽ സി.സി.ടി.വി ദൃശ്യങ്ങളാണ് ഉടമയെ തിരിച്ചറിയാൻ സഹായിച്ചത്. വിഡിയോ കോൺഫറൻസ് വഴി നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതികൾക്ക് ജാമ്യം അനുവദിച്ചു. നിലമ്പൂർ എസ്.ഐമാരായ നവീൻ ഷാജ്, എം. അസൈനാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.