തേഞ്ഞിപ്പലത്ത് മോഡൽ അംഗൻവാടിക്ക് തറക്കല്ലിട്ടു

തേഞ്ഞിപ്പലം: ജില്ലയിലെ ആദ്യത്തെ എം.എൽ.എസ്. മോഡൽ അംഗൻവാടിക്ക് തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ പി. അബ്​ദുൽ ഹമീദ് എം.എൽ.എ ശിലയിട്ടു. പതിനൊന്നര സൻെറിൽ 25 ലക്ഷം രൂപ ചെലവിലാണ് അംഗൻവാടി നിർമിക്കുന്നത്. പതിനൊന്നര സൻെറ്​ സ്ഥലത്തിൽ ആറ് സൻെറ്​ സ്ഥലം സൗജന്യമായി നൽകിയിട്ടുള്ള ടി.പി. മുസ്തഫ, റോഡിന് സ്ഥലം വിട്ടു നൽകിയ ബഷീർ ചാലിയം തുടങ്ങിയവരെ അഭിനന്ദിച്ചു. തിരൂരങ്ങാടി ബ്ലോക്ക് പ്രസിഡൻറ്​ കെ. അബ്​ദുൽ കലാം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് സഫിയ റസാഖ് തോട്ടത്തിൽ, ജില്ല പഞ്ചായത്ത് അംഗം എ.കെ. അബ്​ദുറഹ്മാൻ, പഞ്ചായത്ത് ക്ഷേമകാര്യ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. കുഞ്ഞുട്ടി ഹാജി, സവാദ് കള്ളിയിൽ, കെ.ഇ. ഉണ്ണി കമ്മു, എ.പി. സലീം, എ.കെ. സൈതലവി, പി.എം. ബാവ, കെ.എം. അഹമ്മദ് കുട്ടി, ബാബുരാജ് മാതാപുഴ, പി.സി. കുഞ്ഞു കോയ, ടി.പി. ബാപ്പു , സാലിഹ് മേടപ്പിൽ, മൂസ കള്ളിയിൽ, ആലിബാബ ഹാജി, പോകാട്ടുങ്ങൽ സൈതലവി, ചന്ദ്രൻ, കെ.എം. ലത്തീഫ് എന്നിവർ സംസാരിച്ചു. ഫോട്ടോ. mt model anganavadi തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തിൽ നിമിക്കുന്ന അംഗൻവാടിയുടെ ശിലാസ്ഥാപനം പി. അബ്​ദുൽ ഹമീദ് എം.എൽ.എ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.