കൂളിമാട് പാലം: ലോഡ് ടെസ്​റ്റിനുള്ള ഒരുക്കം പൂർത്തിയായി

എടവണ്ണപ്പാറ: കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തി​ൻെറ ലോഡ് ടെസ്​റ്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഒരാഴ്ചക്കുള്ളിൽ ലോഡ് ടെസ്​റ്റ് നടക്കുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. കൂളിമാട് ഭാഗത്തെ കരയിലെ 18 പൈലുകൾ നിർമാണം പൂർത്തിയായി. ലോഡ് ടെസ്​റ്റിന് നിശ്ചയിച്ചിരിക്കുന്ന പൈലിന്മേൽ നിശ്ചിത ഭാരം കയറ്റിവെച്ച ശേഷം, അതുതാങ്ങാവുന്ന പരിധിയിൽ കൂടുതലുള്ള ഭാരം കയറ്റി വ്യതിയാനങ്ങൾ സംഭവിക്കുന്നുണ്ടോയെന്ന് ഉപകരണങ്ങളുടെ സഹായത്തോടെ പരിശോധിക്കുന്നതാണ് ടെസ്​റ്റ്. അതിനുവേണ്ട ഉപകരണങ്ങളും സജ്ജീകരണങ്ങളും തയാറായിട്ടുണ്ട്. പൈലിങ്​ ലോഡ് ടെസ്​റ്റ് നടത്തുന്നതിനായി ഭാരമേറിയ കോൺക്രീറ്റ് കട്ടകൾ നിശ്ചയിച്ച പൈലിന് മുകളിൽ വെക്കുന്ന ജോലിയാണ് ഇപ്പോൾ നടക്കുന്നത്. 24 മണിക്കൂർ ലോഡ് ​െവച്ചതിനുശേഷം കാര്യമായ വ്യതിയാനങ്ങൾ ഉണ്ടോയെന്നാണ് പരിശോധിക്കുക. പാലത്തി​ൻെറ മറ്റു പ്രവൃത്തികൾ ശേഷം നടക്കും. ചിത്രം: me koolimadu paalam കൂളിമാട് പാലം. ലോഡ് ടെസ്​റ്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.