ഡല്‍ഹി പൊലീസി‍െൻറ നടപടിക്കെതിരെ പ്രതിഷേധ സംഗമം

ഡല്‍ഹി പൊലീസി‍ൻെറ നടപടിക്കെതിരെ പ്രതിഷേധ സംഗമം മങ്കട: 'പൗരത്വ സമരക്കാരെ ജയിലിലടക്കുമ്പോള്‍ മൗനികളാകാനാവില്ല' തലക്കെട്ടില്‍ ഡല്‍ഹി പൊലീസിൻെറ നടപടിക്കെതിരെ ഫ്രറ്റേണിറ്റി മങ്കട മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. ഹൈദരബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി ഗവേഷക വിദ്യാർഥി സി. യഹ്​യ ഉദ്ഘാടനം ചെയ്തുസംസാരിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി മങ്കട പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഹബീബ് മുഖ്യപ്രഭാഷണം നടത്തി. അഫ്‌സല്‍ ഹുസൈന്‍, ഹൈദരബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി വിദ്യാർഥി റിന്‍ഷാദ്, മുര്‍ഷിദ്, നബീല്‍ അമീന്‍, തസ്‌നീം, അമീന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ചിത്രം: mc Mankada Fraternity പ്രതിഷേധ സംഗമം ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി ഗവേഷക വിദ്യാർഥി യഹ്​യ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.