ക്ലബ്ബ് ഉദ്ഘാടനവും സ്വാതന്ത്ര്യ ദിനാഘോഷങ്ങളും

ക്ലബ്​ ഉദ്ഘാടനവും സ്വാതന്ത്ര്യ ദിനാഘോഷങ്ങളും വളാഞ്ചേരി: കുറ്റിപ്പുറം ഉപജില്ല സോഷ്യൽ സയൻസ് ക്ലബ് അസോസിയേഷൻ പ്രവർത്തനോദ്ഘാടനവും സ്വാതന്ത്ര്യ ദിനാഘോഷങ്ങളും ആതവനാട് ഗ്രാമപഞ്ചായത്ത് വൈസ്​ പ്രസിഡൻറ് കെ.പി. ജാസർ ഉദ്ഘാടനം ചെയ്തു. ബി.ആർ.സി ഹാളിൽ നടന്ന പരിപാടിയിൽ ഉപജില്ല ഓഫിസർ വി.കെ. ഹരീഷ് അധ്യക്ഷത വഹിച്ചു. ബി.പി.സി ടി. അബ്ദുൽ സലീം, അബ്ദുൽ സലാം, ജെ. നരേന്ദ്രൻ, സുരേഷ് പൂവാട്ടുമീത്തൽ, അസോസിയേഷൻ ജോ. കൺവീനർ വി.പി. ഉസ്മാൻ സംസാരിച്ചു. ഉപജില്ല സോഷ്യൽ സയൻസ് ക്ലബ് അസോസിയേഷൻ കൺവീനർ കെ.വി. മിനി സ്വാഗതവും ബി.ആർ.സി ട്രെയ്നർ കെ.ടി. ജഗദീഷ് നന്ദിയും പറഞ്ഞു. സ്വാതന്ത്ര്യ ദിനാഘോഷ ഭാഗമായി ഉപജില്ലയിലെ എൽ.പി, യു.പി വിഭാഗങ്ങൾക്ക് ക്വിസ് മത്സരവും ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്ക് പ്രസംഗ മത്സരവും സംഘടിപ്പിച്ചു. വിജയികൾ: ക്വിസ് മത്സരം യഥാക്രമം ഒന്ന്, രണ്ട് സ്ഥാനം ക്രമത്തിൽ. എൽ.പി വിഭാഗം: കെ.വി. അശ്വതി (ജി.എൽ.പി.എസ് മങ്കേരി), ടി.കെ. ഫറാഷ തിശ് രീൻ (ജി.എം.എൽ.പി.എസ് പറവന്നൂർ), യു.പി വിഭാഗം: യശ്വന്ത് ജെ. ജഗദീഷ് (ടി.ആർ.കെ .യു.പി.എസ് വളാഞ്ചേരി), പി.വി. ആർദ്ര (എ യു.പി.എസ് കാടാമ്പുഴ). പ്രസംഗം: ഒന്ന്, രണ്ട് സ്ഥാനം എന്ന ക്രമത്തിൽ ഹൈസ്കൂൾ വിഭാഗം: വി. പ്രഭിൻ പ്രകാശ് (ജി.വി.എച്ച്.എസ്.എസ് കൽപകഞ്ചേരി), കെ.പി. നിരഞ്ജൻ (ടി.എച്ച്.എസ് കുറ്റിപ്പുറം), പ്രസംഗം ഹയർ സെക്കൻഡറി വിഭാഗം: കെ. അജിത് (വി.വി.എം.എച്ച്.എസ്.എസ് മാറാക്കര), കെ.പി. മുഹമ്മദ് റയാൻ (ഇരിമ്പിളിയം എം.ഇ.എസ്.എച്ച്.എസ്.എസ്). ഫോട്ടോ : കുറ്റിപ്പുറം ഉപജില്ല സോഷ്യൽ സയൻസ് ക്ലബ് അസോസിയേഷൻ പ്രവർത്തനോദ്ഘാടനവും സ്വാതന്ത്ര്യ ദിനാഘോഷങ്ങളും ആതവനാട് ഗ്രാമപഞ്ചായത്ത് വൈസ്​ പ്രസിഡൻറ് കെ.പി. ജാസർ ഉദ്ഘാടനം ചെയ്യുന്നു MP VNCY 1 KP Jasir.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.