നാടുകാണി ചുരം റോഡിലേക്ക് കൂറ്റൻ പാറക്കല്ല് പതിച്ചു

രാവിലെ 8.30 ഓടെയാണ് സംഭവം നിലമ്പൂർ: കനത്ത മഴയെ തുടർന്ന് നാടുകാണി ചുരം റോഡിന് നടുവിലേക്ക് കൂറ്റൻ പാറക്കല്ല് പതിച്ചു. വ‍്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് മലമുകളിൽ നിന്നും റോഡിലേക്ക് കല്ല് പതിച്ചത്. കേരള അതിർത്തിക്ക് സമീപം തമിഴ്നാടിന്‍റെ ഭാഗത്താണ് അപകടം ഉണ്ടായത്. കാർ കടന്നുപോയതിന് പിന്നാലെയാണ് കല്ല് വീണത്. മറ്റു വാഹനങ്ങളൊന്നും ഈ സമയം ഇവിടെ റോഡിൽ ഉണ്ടാവാതിരുന്നത് വൻ അപകടം ഒഴിവാക്കി. റോഡിന്‍റെ നടുവിലാണ് കല്ല് പതിച്ചതെങ്കിലും ഒരു ഭാഗത്ത് കൂടി വാഹനങ്ങൾക്ക് കടന്നുപോവുന്നതിന് തടസ്സമില്ല. ഉച്ചയോടെ തമിഴ്നാട് ഹൈവേ ഡിപ്പാർട്ട്മെന്‍റും വനം വകുപ്പും പൊലീസും ചേർന്ന് കല്ല് റോഡിന്‍റെ അരികിലേക്ക് മാറ്റി. Nbr Photo-1- Churam Rode- നാടുകാണി ചുരത്തിൽ തമിഴ്നാട് ഭാഗത്ത് റോഡിന് നടുവിൽ പതിച്ച പാറക്കല്ല്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.