ഗുരുവായൂർ കെ.എസ്.ആർ.ടി.സി കെട്ടിട നിർമാണം: പൊതുമരാമത്ത് വകുപ്പിന് കൈമാറും

ഗുരുവായൂർ: കെ.എസ്.ആർ.ടി.സി കെട്ടിട നിർമാണം പൊതുമരാമത്ത് വകുപ്പിന് കൈമാറും. ഡിപ്പോ നവീകരണ പ്രവർത്തനവുമായി ബന്ധപ്പെട്ട് എൻ.കെ. അക്ബർ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഡിപ്പോ നിർമാണത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് തൃശൂർ ലേബർ കോൺട്രാക്ട് സോസൈറ്റിക്കും എൻജിനീയറിങ് കോളജിനും ഒരുവർഷം മുമ്പ് കത്ത് നൽകിയിരുന്നു. എന്നാൽ ഒരു നടപടിയും ഉണ്ടായില്ല. ഉദ്യോഗസ്ഥരുടെ വീഴ്ച അന്വേഷിക്കുമെന്ന് എം.എൽ.എ പറഞ്ഞു. ഡിപ്പോ നിർമാണത്തിന് 75 ലക്ഷം രൂപയാണ് എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ചിരുന്നത്. യോഗത്തിൽ അസി. ഡെവലപ്മെന്റ് കമീഷണർ പി.എൻ. അയന, കെ.എസ്.ആർ.ടി.സി അസി. ചീഫ് ഓഫിസർ (സിവിൽ എ.ഇ.) ആർ. രാഖേഷ്, ജില്ല എ.ടി.ഒ കെ.ജെ. സുനിൽ, ഗുരുവായൂർ എ.ടി.ഒ കെ.പി. ഷിബു, ആർക്കിടെക്ട് ആൽബിൻ എഡിസൺ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.