സൈനികരു​ടെ മരണം: സാദിഖലി തങ്ങള്‍ അനുശോചിച്ചു

മലപ്പുറം: ലഡാക്കില്‍ വാഹനം നദിയിലേക്ക് മറിഞ്ഞ് മരിച്ച സൈനികര്‍ക്ക്​ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായി മുസ്​ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. അപകടത്തില്‍ മരിച്ച പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ഷൈജലിന്‍റെ കുടുംബത്തെ സാദിഖലി തങ്ങള്‍ വിളിച്ച്​ അനുശോചനമറിയിച്ചു. രാജ്യസുരക്ഷക്കുവേണ്ടി രാവും പകലുമില്ലാതെ, ഊണും ഉറക്കവുമില്ലാതെ സേവനം ചെയ്യുന്ന സൈനികര്‍ ഓരോ ഇന്ത്യന്‍ പൗരനും അഭിമാനമാണെന്നും അ​ദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.