പരപ്പനങ്ങാടി: ടൗൺ ജി.എം.എൽ.പി സ്കൂൾ വാർഷികാഘോഷവും പ്രതിഭാദരവും നഗരസഭ ചെയർമാൻ എ. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ ഇംഗ്ലീഷ് ഹുസൈൻ അധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ നിസാർ അഹമ്മദ്, വാർഡ് കൗൺസിലർ ബേബി അച്യുതൻ, അധ്യാപകരായ സൂസമ്മ, ഷീജ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ ബോബൻ സ്വാഗതവും പി.ടി.എ പ്രസിഡന്റ് സി. നജ്മുദ്ദീൻ നന്ദിയും പറഞ്ഞു. എൽ.എസ്.എസ് നേടിയ വിദ്യാർഥികൾക്കും വിവിധ മത്സരപ്രതിഭകൾക്കും സമ്മാനദാനം നടത്തി. വിദ്യാർഥികളെ എൽ.എസ്.എസ് നേടാൻ പ്രാപ്തരാക്കിയ വിജീഷ, ബിന്ദു എന്നീ അധ്യാപകർക്ക് മെമന്‍റോ നൽകി. MT ppgd varshikam പരപ്പനങ്ങാടി ടൗൺ ജി.എം.എൽ.പി സ്കൂൾ വാർഷികം നഗരസഭ ചെയർമാൻ എ. ഉസ്മാൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.