അധ്യാപക സംഗമം

നിലമ്പൂർ: പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷ കേരളം, ഡയറ്റ് മലപ്പുറം എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന യു.പി വിഭാഗം അവധിക്കാല അധ്യാപക സംഗമത്തിന്‍റെ മൂന്നാമത്തെ സ്പെഷൽ ക‍്യാമ്പ് നിലമ്പൂർ ഗവ. മോഡൽ യു.പി സ്കൂളിൽ ആരംഭിച്ചു. കുട്ടികളുടെ പഠനവിടവ് നികത്തുക, അക്കാദമിക മാസ്റ്റർ പ്ലാൻ മികച്ച രീതിയിൽ തയാറാക്കുക, ഭിന്നശേഷി കുട്ടികൾക്കും ഗോത്രവിഭാഗം കുട്ടികൾക്കും പ്രത്യേക പിന്തുണ നൽകുക, കോവിഡാനന്തര കാലത്ത് സവിശേഷമായ ഇടപെടലുകൾ നടത്തുക എന്നീ ഊന്നൽ മേഖലകൾക്ക് പ്രാധാന്യം നൽകിയാണ് നടത്തുന്നത്. നിലമ്പൂർ ഉപജില്ലയിലെ യു.പി തലം 32 അറബിക് അധ്യാപകരും നിലമ്പൂർ-വണ്ടൂർ ഉപജില്ല കളിലെ 20 ഉറുദു അധ്യാപകരുമാണ് സംഗമത്തിൽ പങ്കെടുക്കുന്നത്. നിലമ്പൂർ ഉപജില്ല വിദ്യാഭ്യാസ ഓഫിസർ പി.പി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. നിലമ്പൂർ ബ്ലോക്ക് പ്രോജക്ട് കോഓഡിനേറ്റർ എം. മനോജ് കുമാർ അധ്യക്ഷത വഹിച്ചു. ഫെസിലിറ്റേറ്റർമാരായ നജ്മുദ്ദീൻ, അബ്ദുസ്സമദ്, അധ്യാപക സംഘടന നേതാക്കളായ ജോസ് പറക്കുന്താനം, മൻസൂർ, സുരേഷ്, ജയകൃഷ്ണൻ, ഷൗക്കത്തലി, റഷീദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.