കൗൺസിലറുടെ നേതൃത്വത്തിലെ ജൈവ പച്ചക്കറികൃഷിയിൽ നൂറുമേനി

മഞ്ചേരി: ജൈവ പച്ചക്കറി കൃഷിയിൽ നൂറുമേനി വിളവെടുത്ത് മഞ്ചേരി നഗരസഭയിലെ രണ്ടാം വാർഡ്. പുല്ലൂരിലെ കാടുപിടിച്ച് തരിശുകിടന്ന ഏക്കർ കണക്കിന് പാടത്ത് യു.ടി. കുഞ്ഞിമുഹമ്മദിന്‍റെ ഒന്നര ഏക്കർ സ്ഥലം വെട്ടിത്തെളിച്ചാണ് വാർഡ് കൗൺസിലർ എൻ.കെ. ഖൈറുന്നീസയുടെ നേതൃത്വത്തിൽ കൃഷി ആരംഭിച്ചത്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കൃഷി ചെയ്യുന്നത്. പയറും വെണ്ടയും ചീരയും ചുരങ്ങയും സമൃദ്ധമായി ഇവിടെ വിളയുന്നു. 130 കിലോ പയർ, 75 കിലോ വെണ്ട, 35 കിലോ വെള്ളരി, 120 കെട്ട് ചീര എന്നിങ്ങനെ കഴിഞ്ഞ ദിവസം വിളവെടുത്തു. കീടനാശിനികളോ രാസവളങ്ങളോ ചേർക്കാതെയാണ് കൃഷി നടത്തുന്നത്. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗപ്പെടുത്തി വിളയിച്ചെടുക്കുന്ന ഉൽപന്നങ്ങൾ സമീപ പ്രദേശങ്ങളിലെ ചില്ലറ വിൽപന കടകളിൽ എത്തിച്ച്​ നാടിനൊന്നാകെ വിഷരഹിത പച്ചക്കറി ഉറപ്പുവരുത്താനുള്ള കൂട്ടായ ശ്രമമാണ് ഇവർ നടത്തുന്നത്. നഗരസഭാധ്യക്ഷ വി.എം. സുബൈദ, നഗരസഭയിലെ തൊഴിലുറപ്പ് വിഭാഗം ജീവനക്കാരായ ജുനൈസ്, ആരിഫ്, മഞ്ചേരി കൃഷിഭവൻ അസിസ്റ്റൻറ് കൃഷി ഓഫിസർ ജസ്ന തുടങ്ങിയവരുടെ പിന്തുണയാണ് മുന്നോട്ടുപോകാൻ തനിക്ക് പ്രചോദനം നൽകുന്നതെന്ന് കൗൺസിലർ ഖൈറുന്നീസ പറഞ്ഞു. me vegetable: പുല്ലൂരിൽ വിളവെടുത്ത പച്ചക്കറി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.