വളയത്ത് കണ്ടെടുത്ത പൈപ്പ് ബോംബ്
Posted On
date_range Updated On
date_range വളയത്ത് പൈപ്പ് ബോംബ് കണ്ടെത്തി
വളയം: റോഡ് പ്രവൃത്തിക്കിടെ വളയം ചെക്കേറ്റയിൽ പൈപ്പ് ബോംബ് കണ്ടെടുത്തു. ശനിയാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. ചെക്കോറ്റ എടത്തറോൽ ഭാഗത്ത് പുതുതായി റോഡ് നിർമാണം നടക്കവെ മണ്ണുമാന്തി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണ് കയ്യാലപ്പൊത്തിൽ പൈപ്പ് ബോംബ് കണ്ടെത്തിയത്.
നാട്ടുകാർ വളയം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വളയം അഡീഷനൽ എസ്.ഐ കെ. ജയദാസിെൻറ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പൊലീസ് ബോംബ് സ്ക്വാഡിെൻറ സഹായത്തോടെ ബോംബ് കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.