Posted On
date_range Updated On
date_range യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തിലെ പ്രതി പിടിയിൽ
വാളയാർ: വ്യവസായ മേഖലയിലെ തീർഥം പോളി ടേപ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ പ്രതീഷിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി മർദിച്ചു.
വ്യാഴാഴ്ച രാത്രിയാണ് എട്ടുപേരടങ്ങിയ സംഘം കാറിലെത്തി കഞ്ചിക്കോട്ടുവെച്ച് ബലമായി കാറിൽ കയറ്റി തട്ടിക്കൊണ്ടു പോയത്. കഞ്ചിക്കോട്ടുനിന്ന് വണ്ടിത്താവളം വരെ പ്രതീഷിനെ സംഘം മർദിച്ചു. സംഭവത്തിൽ പിരാരി സ്വദേശി റിഫാസിനെ (31) വാളയാർ പൊലീസ് പിടികൂടി.
മറ്റുള്ള ഏഴുപേരെ കൂടി പിടികിട്ടാനുണ്ട്. റിഫാസിന്റെ സുഹൃത്തിന് പ്രതീഷ് പണം നൽകാനുള്ളതിനെ തുടർന്നുള്ള വഴക്കാണ് കാരണമായി പൊലീസ് പറയുന്നത്. വാളയാർ പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.