വടകര റെയിൽവേ സ്റ്റേഷന്റെ മുഖം മിനുക്കുന്നു

വടകര: യാത്രാസൗകര്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി വടകര റെയിൽവേ സ്റ്റേഷന്റെ മുഖം മിനുക്കുന്നു. പ്ലാറ്റ്ഫോം ഉയർത്താൻ നടപടിയായി. ഒന്നരക്കോടി ചെലവിലാണ് ഒന്നാം പ്ലാറ്റ്ഫോം ആധുനികവത്കരിക്കുക. റെയിൽവേ യാത്രക്കാരുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു പ്ലാറ്റ്ഫോം ഉയർത്തിക്കിട്ടുകയെന്നത്.

പ്ലാറ്റ്ഫോമിന്റെ ഉയരക്കുറവ് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ട്രെയിനിലേക്ക് കയറാനും ഇറങ്ങാനും വയോധികരും ഭിന്നശേഷിക്കാർ ഉൾപ്പെടെയുള്ളവരും നന്നേ ബുദ്ധിമുട്ടുന്ന അവസ്ഥയാണ്.

റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച കെ. മുരളീധരൻ എം.പിക്ക് മുന്നിൽ യാത്രക്കാരൻ സംഭവം ശ്രദ്ധയിൽപെടുത്തിയതോടെ എം.പി റെയിൽവേ ഡിവിഷനൽ ജനറൽ മാനേജറുടെ മുന്നിൽ വിഷയം എത്തിച്ചതോടെയാണ് പ്ലാറ്റ്ഫോം നവീകരണത്തിന് നടപടികളായത്.

റെയിൽ പാളത്തിൽനിന്ന് 84 സെന്റിമീറ്റർ ഉയരത്തിലാണ് പ്ലാറ്റ്ഫോം ഉയർത്തേണ്ടത്. നിലവിൽ 70 മുതൽ 76 മീറ്റർ വരെയാണ് പ്ലാറ്റ്ഫോമിന്റെ ഉയരം. 700 മീറ്ററോളം വരുന്ന ഭാഗമാണ് ഉയർത്തുക. ഇതോടൊപ്പം പ്രവേശന കവാടവും ഗ്രാനൈറ്റ് പതിച്ച് നവീകരിക്കും.

മധുരയിലെ രാജേന്ദ്രൻ കൺസ്ട്രക്ഷൻ കമ്പനിക്കാണ് നിർമാണ ചുമതല. അടുത്ത മാസം പ്രവൃത്തിക്ക് തുടക്കം കുറിക്കും. റെയിൽവേ സ്റ്റേഷൻ ശുചീകരണ, സൗന്ദര്യവത്കരണ പരിപാടികളും ഇതോടൊപ്പം പുരോഗമിക്കുകയാണ്.

Tags:    
News Summary - Vadakara railway station is getting ready for renovation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.