Posted On
date_range Updated On
date_range റിപ്പോർട്ടർ ടി.വിയുടെ വാഹനം അടിച്ചുതകർത്തു
കോഴിക്കോട്: റിപ്പോർട്ടർ ടി.വിയുടെ വാഹനം അജ്ഞാതർ അടിച്ചുതകർത്തു. മാവൂർ റോഡ് ശ്മശാനം റോഡിൽ നിർത്തിയിട്ട ആൾട്ടോ കാറാണ് ചൊവ്വാഴ്ച രാത്രി അടിച്ചുതകർക്കുകയും ഇലക്ട്രോണിക്സ് ഉപകരണങ്ങളും മറ്റും കവരുകയും ചെയ്തത്. മാസങ്ങളായി റോഡിനോടു ചേർന്ന് നിർത്തിയിട്ടതായിരുന്നു കാർ. ആളൊഴിഞ്ഞ ഭാഗമാണിത്. ഫിംഗർ പ്രിൻറ് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. നടക്കാവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.