Posted On
date_range Updated On
date_range പരീക്ഷക്കിടെ അധ്യാപകർക്ക് സെക്ടറൽ മജിസ്ട്രേട്ട് പണിയും
കോഴിക്കോട്: ജില്ലയിൽ കോവിഡ് പ്രതിരോധത്തിനായി പുതിയ സെക്ടറൽ മജിസ്ട്രേട്ടുമാരെ നിയമിച്ചതിൽ ഏറെയും ഹയർ െസക്കൻഡറി അധ്യാപകർ. ഈ മാസം 28ന് പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ നടക്കാനിരിക്കേയാണ് നിരവധി ഹയർ െസക്കൻഡറി അധ്യാപകർക്ക് പുതിയ ചുമതല നൽകിയത്. ജില്ലയിൽ 70 വില്ലേജുകളിലേക്കാണ് പുതിയ ബാച്ച് സെക്ടറൽ മജിസ്ട്രേട്ടുമാരെ നിയമിച്ചത്.
ഇതിൽ 52 പേരും ഹയർ െസക്കൻഡറി അധ്യാപകരാണ്. പരീക്ഷ ഡ്യൂട്ടിയും ഓൺലൈൻ ക്ലാസുമടക്കമുള്ള കാര്യങ്ങൾ പരിഗണിക്കാതെയാണ് ഇവരെ നിയോഗിച്ചത്. ഈമാസം 24 മുതൽ ജൂലൈ 31വരെയാണ് നിയമനം. ജൂൺ ഒന്നിന് ശേഷം ഹയർ െസക്കൻഡറി അധ്യാപകരെ അധികമായി സെക്ടറൽ മജസ്ട്രേട്ട് ചുമതലയിൽ നിയമിക്കാറില്ലെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.