അരുൺ കെ. ധൻ, രമേഷ്
ശങ്കരൻ
Posted On
date_range Updated On
date_range എസ്.കെ. പൊറ്റെക്കാട്ട് സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു
കോഴിക്കോട്: എസ്.കെ. പൊറ്റെക്കാട്ടിന്റെ ഓർമക്കായി അവാർഡ് സമിതി ഏർപ്പെടുത്തിയ 30ാമത് സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു. എറണാകുളത്ത് അഭിഭാഷകനായ അരുൺ കെ. ധൻ എഴുതിയ ‘നിയമം നിഴൽവീഴ്ത്തിയ ജീവിതങ്ങൾ’ എന്ന ലേഖന സമാഹാരത്തിനും മലപ്പുറം കൊണ്ടോട്ടി സ്വദേശി രമേഷ് ശങ്കരൻ എഴുതിയ ‘ഒലീവ് മരത്തണലിൽ’ എന്ന സഞ്ചാരകൃതിക്കുമാണ് അവാർഡ്.
25,000 രൂപയും ശിൽപവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. ഫെബ്രുവരി 25ന് കോഴിക്കോട് അളകാപുരിയിൽ നടക്കുന്ന ചടങ്ങിൽ ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള അവാർഡുകളും ഡോ. സിദ്ദീഖ് അഹമ്മദ് പ്രശസ്തി പത്രവും സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.