s

ആനുകൂല്യങ്ങള്‍ നഷ്​ടമാകില്ലെന്ന സർക്കാർ നിലപാട്​ തെറ്റിദ്ധരിപ്പിക്കാനെന്ന്​ ഡോ.എം.കെ. മുനീര്‍ കോഴിക്കോട്: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ പുതിയ അനുപാതം നടപ്പായാലും നിലവിലുള്ള ആനുകൂല്യങ്ങള്‍ നഷ്​ടമാകില്ലെന്ന സര്‍ക്കാര്‍ നിലപാട് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഡോ.എം.കെ. മുനീര്‍ എം.എൽ.എ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. നൂറുശതമാനവും മുസ്‌ലിംവിഭാഗത്തിന് ലഭ്യമാക്കുന്നതിനായി സച്ചാര്‍ കമീഷന്‍ ശിപാര്‍ശചെയ്​ത സ്‌കോളര്‍ഷിപ് ഇടതുസര്‍ക്കാർ കാലത്ത് പാലോളി കമീഷനെ നിശ്ചയിച്ച് എൺപത് ശതമാനമാക്കി. ജനസംഖ്യ ആനുപാതികമായി ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നല്‍കണമെന്ന കോടതി ഉത്തരവിനെ തുടര്‍ന്ന് നിലവില്‍ 59 ശതമാനമായി വീണ്ടും ചുരുങ്ങിയെന്നും മുനീര്‍ പറഞ്ഞു. സച്ചാര്‍ ശിപാര്‍ശ നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകണം. ന്യൂനപക്ഷ സ്‌കോളര്‍ഷിപ് വിഷയം മതങ്ങള്‍ തമ്മിലുള്ള സ്​പര്‍ധയിലേക്ക് കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമം. പ്രശ്‌നം സങ്കീര്‍ണമാക്കുന്ന നിലപാടാണ് ഓരോ ഘട്ടത്തിലും സ്വീകരിക്കുന്നത്. സ്‌കോളര്‍ഷിപ് വിഷയത്തില്‍ ലീഗ് അനുകൂലമായി കത്തുനല്‍കിയെന്ന മുഖ്യമന്ത്രിയുടെ പ്രതികരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്​. മന്ത്രി എ.കെ. ശശീന്ദ്രന്‍ പീഡനപരാതി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെന്ന പെണ്‍കുട്ടിയുടെ പരാതി ഗൗരവമുള്ളതാണെന്നു​ം മന്ത്രിസഭയില്‍നിന്ന് മാറ്റിനിര്‍ത്താനുള്ള ഇച്ഛാശക്തി മുഖ്യമന്ത്രി കാണിക്കണമെന്നും മുനീര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.