സമ്പാദ്യകുടുക്കയിലെ പണം അദ്നാൻ പ്രധാനാധ്യാപിക എൻ. മിനിതയെ ഏൽപിക്കുന്നു
Posted On
date_range Updated On
date_range സമ്പാദ്യ കുടുക്ക പൊട്ടിച്ചു; സഹപാഠികൾക്കായി
പന്തീരാങ്കാവ്: കുടുക്ക പൊട്ടിച്ച് കൂട്ടിവെച്ച സമ്പാദ്യം സഹപാഠികളെ സഹായിക്കാൻ കൈമാറി മൂന്നാം ക്ലാസ് വിദ്യാർഥി. പെരുമണ്ണ എ.എൽ.പി സ്കൂളിൽ ഓൺലൈൻ പഠനത്തിന് പ്രയാസമനുഭവിക്കുന്ന കുട്ടികൾക്കായുള്ള രണ്ടാംഘട്ട ഡിവൈസ് ചലഞ്ചിലേക്കാണ് കൊച്ചു സമ്പാദ്യക്കുടുക്കയിലെ മുഴുവൻ തുകയും നൽകി പി.പി. അദ്നാൻ മാതൃകയായത്.
പ്രധാനാധ്യാപിക എൻ. മിനിത തുക ഏറ്റുവാങ്ങി. അധ്യാപകരായ പി.കെ. അഖിലേഷ്, കെ.ഇ. നജീബ് എന്നിവർ സംബന്ധിച്ചു. പെരുമണ്ണ പുതിയപറമ്പത്ത് മുജീബ് റഹ്മാൻ- ഷെറീന ദമ്പതികളുടെ മകനാണ് അദ്നാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.