Posted On
date_range Updated On
date_range യാത്രക്കാരന് നെഞ്ചുവേദന; ആശുപത്രിയിൽ എത്തിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർ
രാമനാട്ടുകര: യാത്രക്കാരനു നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി ബസ് തക്കസമയത്ത് ആശുപത്രിയിലേക്ക് എത്തിച്ച് ഡ്രൈവർ.
ചേർത്തലയിൽനിന്ന് കോഴിക്കോട്ടേക്കു വരുകയായിരുന്ന കെ.എൽ 15 എ 71 നമ്പർ കെ.എസ്.ആർ.ടി.സി ബസിലാണ് സംഭവം. വയനാട് സ്വദേശിയായ കുട്ടമണി(45)ക്കാണ് ബസിൽ ഹൃദയാഘാതമുണ്ടായത്. ബസ് രാമനാട്ടുകരയിൽ എത്തിയപ്പോഴായിരുന്നു യുവാവിന് പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെട്ടത്.
വിവരം അറിഞ്ഞ കണ്ടക്ടറും ഡ്രൈവറും ബസ് ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് യുവാവിന്റെ ജീവൻ രക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.