ഉപവാസം

കൊയിലാണ്ടി: തൃശൂരിലെ കോടന്നൂരിൽ നാലര വർഷമായി തുടരുന്ന ബാർ വിരുദ്ധ സമരത്തിന് ഐക്യദാർഢ്യവുമായി കേരള മദ്യനിരോധന സമിതി സംസ്ഥാന നേതാക്കൾ ഭവനാങ്കണങ്ങളിൽ ഉപവസിച്ചു. കോഴിക്കോട് ജില്ലയിൽ ഇയ്യച്ചേരി കുഞ്ഞികൃഷ്ണനും ഇയ്യച്ചേരി പത്മിനിയും പങ്കെടുത്ത സത്യഗ്രഹം മേലടി ബ്ലോക്ക് പഞ്ചായത്ത്​ അംഗം രാജീവൻ കൊടലൂർ ഉദ്ഘാടനം ചെയ്തു. ബിഷപ് ജോഷ്വാ മാർ ഇഗ്​നാത്തിയോസ്, ചിദാനന്ദപുരി സ്വാമികൾ എന്നിവർ സംസാരിച്ചു. എം.എൻ. കാരശ്ശേരി സമാപനപ്രസംഗം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.